മരട്: കുപ്പിവെള്ളം സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ കൈകാര്യം ചെയ്തിട്ടും നടപടിയെടുക്കാതെ അധികൃതർ. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന രീതിയിൽ കുപ്പിവെള്ളം സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം കാറ്റിൽ പറത്തി തലങ്ങും വിലങ്ങും പായുകയാണ് വാഹനങ്ങൾ. വിൽപന നടത്തുന്ന കടകളുടെ സ്ഥിതിയും മോശമല്ല.
പേരിന് ചില വാഹനങ്ങൾ വല ഉപയോഗിച്ച് മറക്കാറുണ്ടെങ്കിലും ശാശ്വതമല്ല. ചൂടുകൂടിയ സമയത്തും ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിച്ചാണ് കുപ്പിവെള്ളം വിതരണം ചെയ്യുന്നത്. വാഹനങ്ങളിൽ മണിക്കൂറുകളോളം സൂര്യപ്രകാശമേറ്റാണ് കടകളിൽ വിതരണത്തിന് എത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിതരണം.
കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഇതുകണ്ടെത്താന്‍ കഴിയില്ല. വെ
ള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക്, കാൻസർ പോലെയുള്ള ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.