തൃശൂർ: ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിൻ സൗകര്യമൊരുക്കി റെയിൽവേ. ശിവരാത്രി ദിവസമായ മാർച്ച് എട്ടിന് വൈകീട്ടുള്ള 16325 നിലമ്പൂർ -കോട്ടയം എക്സ്പ്രസ് മറ്റ് സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തും. അന്നേദിവസം രാത്രി 06461 ഷൊർണൂർ -തൃശൂർ എക്സ്പ്രസ് സ്പെഷൽ ആലുവ വരെ ഓടും.
രാത്രി 23.15ന് തൃശൂർ വിടുന്ന ട്രെയിൻ എല്ലാ സ്റ്റേഷനുകളിലും നിർത്തിയ ശേഷം അർധരാത്രി 00.45ന് ആലുവയിലെത്തും. പിറ്റേന്ന് രാവിലെ 5.15ന് ആലുവയിൽനിന്ന് പുറപ്പെടുന്ന 16609 തൃശൂർ -കണ്ണൂർ എക്സ്പ്രസ് രാവിലെ 6.40ന് തൃശൂരിലെത്തി പതിവുപോലെ കണ്ണൂരിലേക്ക് യാത്ര തുടരും. ഈ ട്രെയിൻ ആലുവക്കും ഷൊർണൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തും.