കാക്കനാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ കേസിലെ പ്രതി തിരൂർ സ്വദേശ പള്ളിയാലിൽ സബീർ (33) പിടിയിൽ. ആലപ്പുഴ സ്വദേശിനിയുമായി സൗഹൃദത്തിലായ ഇയാൾ 2019 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.
യുവതിയുടെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി ഒളിവിൽ പോകുകയും തുടർന്ന് രാജ്യം വിടുകയുമായിരുന്നു. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതറിയാതെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എയർപോർട്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിടികൂടിയത്. കാക്കനാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.