സയൻസ് പാർക്കിലെ ശുദ്ധജല തടാകം മലിനമാക്കൽ; കിൻഫ്രയിലെ 40 കമ്പനികൾക്ക് നഗരസഭ നോട്ടീസ്

Estimated read time 0 min read

ക​ള​മ​ശ്ശേ​രി: സ​യ​ൻ​സ് പാ​ർ​ക്കി​ന് സ​മീ​പം ശു​ദ്ധ​ജ​ല ത​ടാ​കം രാ​സ​മാ​ലി​ന്യ​വും സെ​പ്റ്റി​ക്മാ​ലി​ന്യ​വും ഒ​ഴു​ക്കി മ​ലി​ന​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ കി​ൻ​ഫ്ര​യി​ലെ 40 ക​മ്പ​നി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തും പ​രി​സ്ഥി​തി ആ​വാ​സ​വ്യ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കു​ക​യും ശു​ദ്ധ​ജ​ല ത​ടാ​ക​ത്തെ മ​ലി​ന​മാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് നോ​ട്ടീ​സ്.

മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​യ ന​ട​പ​ടി​യാ​യ​തി​നാ​ൽ നോ​ട്ടീ​സ് ല​ഭി​ച്ച് 24 മ​ണി​ക്കൂ​റി​ന​കം പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ച് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

അ​ല്ലാ​ത്ത പ​ക്ഷം മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള ക​നാ​ൽ മൂ​ടു​ക​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചു​രു​ക്കം ചി​ല ക​മ്പ​നി​ക​ൾ ഒ​ഴി​കെ ഒ​ന്നി​നു​പോ​ലും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

You May Also Like

More From Author