മൂവാറ്റുപുഴ: മുടവൂരിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർക്കുകയും ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ നാലുപേർ പിടിയിൽ. മുടവൂർ ചുരമുടി ഭാഗത്ത് താമസിക്കുന്ന പത്തനംതിട്ട പുറമറ്റം തൃക്കുന്നത്ത് കവല വീട്ടിൽ അരുൺ (27), മുടവൂർ വെളിയത്ത് കവല നെടുപറമ്പൻ വീട്ടിൽ റിക്സൻ വർഗീസ് (31), വെളിയത്ത് കവല ചേന്നാട്ടവീട്ടിൽ അഖിൽ ബോസ് (32), വെളിയത്തുകവല നെടുതല വീട്ടിൽ സജി (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.15 ഓടെ വെളിയത്തുകവല ഭാഗത്താണ് സംഭവം. ബസിന് മുമ്പിലൂടെ പോവുകയായിരുന്ന അരുണിന്റെ സ്കൂട്ടർ സൈഡ് ഒതുക്കുന്നതിന് ബസ് ഡ്രൈവർ ഹോൺ മുഴക്കിയതാണ് പ്രകോപനകാരണം. ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.
ഡിവൈ.എസ്.പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, രജിത്ത്, പി.സി. ജയകുമാർ, എസ്.സി.പി.ഒമാരായ കെ.എ. അനസ്, ബിബിൽ മോഹൻ, സലിം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
+ There are no comments
Add yours