പെരുമ്പാവൂര്‍: അനാശാസ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ നടത്തിപ്പുകാരന് ഉള്‍പ്പടെ മൂന്നു പേര് പിടിയിലായി. ബി.ഒ.സി റോഡില്‍ പുത്തുക്കാടന്‍ വീട്ടില്‍ പരീത് (69), സഹായികളായ മൂര്‍ഷിദാബാദ് മദന്‍ പൂരില്‍ ഇമ്രാന് സേഖ് (30), ബിലാസ്പൂരില്‍ ഇനാമുള്‍ സേഖ് (32) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പരീതായിരുന്നു നടത്തിപ്പുകാരൻ. പശ്ചിമബംഗാള്‍ സ്വദേശിനികളായ യുവതികളായിരുന്നു ഇരകള്‍. ബി.ഒ.സി റെസിഡന്‍ഷ്യല്‍ ഏരിയയിലെ വീട്ടില്‍ പരീത് അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്നുവെന്നും ഇതുസംബന്ധിച്ച് നാട്ടുകാരുടെ പരാതി ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലാണ് പരിശോധ നടത്തി പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പെരുമ്പാവൂര്‍ കാളച്ചന്ത ഭാഗത്ത് അനാശാസ്യകേന്ദ്രം പിടികൂടി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കും കെട്ടിട ഉടമകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.