അശാസ്ത്രീയ മണ്ണെടുപ്പ്; കനത്ത മഴയിൽ വീടുകളിലേക്ക് മണ്ണ്​ കുത്തിയൊലിച്ചു

Estimated read time 0 min read

ക​ള​മ​ശ്ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ കു​ന്നി​ടി​ച്ച് നി​ര​പ്പാ​ക്കി​യി​ട​ത്തുനി​ന്ന്​ മ​ണ്ണും ച​ളി​യും സ​മീ​പ​ത്തെ കു​ത്തി​യൊ​ലി​ച്ച് ര​ണ്ടു വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ത്തി​ലും വ​ൻ നാ​ശ​ന​ഷ്ടം.

നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി ക​രി​പ്പാ​യി റോ​ഡി​ൽ ജോ​സ് വി​ല്ല​യി​ൽ എം.​ആ​ർ. ജോ​സ്, പാ​ല​ക്കീ​ഴി​ൽ ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും സ​മീ​പ​ത്തെ എ.​സി, ഫ്രി​ഡ്ജ് സ​ർ​വീ​സ് ന​ട​ത്തു​ന്ന നൈ​സ് ഫ്രീ​സി​ലേ​ക്കും ച​ളി​യും മ​ണ്ണും ഇ​ര​ച്ചു​ക​യ​റി. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ്​ സം​ഭ​വം.

ഉ​രു​ൾ​പൊ​ട്ടി​യ​തു​പോ​ലെ​യാ​ണ്​ വീ​ടി​നു​ള്ളി​ലേ​ക്ക്​ മ​ണ്ണ്​ വ​ന്ന​ടി​ഞ്ഞ​ത്. സാ​ധ​ന സാ​മ​ഗ്രി​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ശി​ച്ചു. പ​ത്താം പി​യൂ​സ് പ​ള്ളി​ക്ക് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ടം മ​ണ്ണു​മാ​റ്റി നി​ര​പ്പാ​ക്കി​യി​ട​ത്ത് നി​ന്നാ​ണ് മ​ണ്ണൊ​ലി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ഇ​വി​ടെ വീ​ടു​ക​ൾ​ക്ക് പി​റ​കി​ൽ ഒ​രു സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​തെ​യാ​ണ് മ​ണ്ണെ​ടു​ത്ത​ത്. മ​ഴ പെ​യ്ത​തോ​ടെ അ​വി​ടെ നി​ന്ന്​ ശ​ക്ത​മാ​യ നി​ല​യി​ൽ മ​ണ്ണ് കു​ത്തി​യൊ​ലി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഒ​ഴു​ക്കി​ന്‍റെ ശ​ക്തി​യി​ൽ ജോ​സി​ന്റെ വീ​ടി​ന്റെ പി​ൻ​വാ​തി​ൽ ത​ക​ർ​ന്ന് ച​ളി​യും മ​ണ്ണും അ​ക​ത്ത് മു​റി​ക​ളി​ലേ​ക്ക് ക​യ​റി. അ​ത് മു​ൻ​വാ​തി​ലി​ലൂ​ടെ റോ​ഡി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ച് സ​മീ​പ​ത്തെ ബേ​ബി​യു​ടെ വീ​ടി​ന​ക​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റി. വീ​ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സു​ര​ക്ഷി​ത​രാ​ണെ​ങ്കി​ലും വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

You May Also Like

More From Author