ദേശീയപാത നിർമാണം; ചളിക്കുണ്ടായി വടക്കേക്കര അടിപ്പാത

Estimated read time 0 min read

പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 66 വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കേ​ക്ക​ര പ​ഴ​യ ദേ​ശീ​യ​പാ​ത പാ​ല​ത്തി​ന് സ​മീ​പം അ​ടി​പ്പാ​ത​യി​ൽ ച​ളി​യും വെ​ള്ള​ക്കെ​ട്ടും.

വ​ട​ക്കേ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ലെ ഓ​ണ​ത്തു​ക്കാ​ട് പ​ഴ​യ ദേ​ശീ​യ പാ​ത പാ​ല​ത്തി​ന് സ​മീ​പം അ​ടി​പ്പാ​ത​യി​ൽ 17 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി.

ഇ​തു​വ​ഴി കാ​ൽ​ന​ട പോ​ലും ദു​സ്സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. സ​ഞ്ചാ​ര പാ​ത ച​ളി​ക്കു​ണ്ടാ​യ​തോ​ടെ ബ​ദ​ൽ മാ​ർ​ഗ​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ദു​രി​ത​ത്തി​ലാ​ണ്. സ​ർ​വി​സ് റോ​ഡി​ൽ യാ​ത്ര​ക്ക് ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സൈ​ക്കി​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​രു വാ​ഹ​ന​ത്തി​നും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​ടി​പ്പാ​ത ച​ളി​ക്കു​ണ്ടാ​യി​ട്ടും നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ടി​പ്പ​ർ ലോ​റി​ക​ൾ ഉ​ൾ​പ്പ​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി ക​ട​ന്നു​പോ​കു​ന്ന​ത് കൂ​ടു​ത​ൽ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി നി​ര​ത്തി​യി​രി​ക്കു​ന്ന ഗ്രാ​വ​ലി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യാ​ണ് നാ​ട്ടു​കാ​ർ ന​ട​ന്നു​പോ​കു​ന്ന​ത്. ച​ളി​യും വെ​ള്ള​വും നീ​ക്കി നാ​ട്ടു​കാ​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​ർ കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​കെ. ഷാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

You May Also Like

More From Author