പള്ളിക്കര: പറക്കോട് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടാഴ്ചക്കുള്ളിൽ അഞ്ചു വീടുകളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. പറക്കോട്, പുത്തൻ പള്ളി മേഖലയിലാണ് രോഗം പടരുന്നത്. പറക്കോട് ആശേരിമൂല റോഡിലുള്ള മൂന്ന് വീട്ടുകാർ ഒരേ കിണറിൽ നിന്നാണ് കുടിവെള്ളം എടുക്കുന്നത്. ഈ മൂന്ന് വീട്ടിലും മഞ്ഞപ്പിത്തമുണ്ട്.
പരിസരത്തെ മറ്റൊരു വീട്ടിലുമുണ്ട്. പുത്തൻ പള്ളിയിൽ മഞ്ഞപ്പിത്തം കണ്ടെത്തിയ വീട്ടിൽ കഴിഞ്ഞ ദിവസം സൽക്കാരം നടന്നിരുന്നു. അവിടെ നിന്നാണോ പടർന്നത് എന്നാണ് സംശയം. ഇതേ തുടർന്ന് ശനിയാഴ്ച ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്. ചർദ്ദിയും തലവേദനയുമാണ് പ്രധാനമായും രോഗലക്ഷണം. മേഖലയിൽ വ്യാപകമായി പനിയും കണ്ടുവരുന്നുണ്ട്. പറക്കോട്, മൂണേരി മുകൾ ഭാഗങ്ങളിൽ വ്യാപകമായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശം കൂടിയാണ്.