കാക്കനാട്: തൃക്കാക്കരയിലെ തിരക്കേറിയ റോഡുകളിൽ അനധികൃത പാർക്കിങ്കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ദുരിതമാകുന്നു. കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലെ സഹകരണ ആശുപത്രിക്ക് സമീപവും, സീപോർട്ട് റോഡിലെ ഇരുവശത്തുമാണ് അനധികൃത പാർക്കിങ് മൂലം യാത്രക്കാർ കൂടുതൽ ദുരിതമനുഭവിക്കുന്നത്.
കാക്കനാട് മുനിസിപ്പല്‍ സ്റ്റാന്‍ഡ് മുതല്‍ ജില്ല പഞ്ചായത്ത് ഓഫിസിന്റെ പടിഞ്ഞാറെ കവാടം വരെ നിരവധി വാഹനങ്ങളാണ് സീപോര്‍ട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കാക്കനാട് നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നതില്‍ ഏറെയും.
കൂടാതെ പാർക്കിങ് സൗകര്യം ഇല്ലാത്ത സഹകരണ ആശുപത്രിയിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങള്‍ കൂടി റോഡ് കൈയ്യടക്കി നിർത്തിയിടുന്നതോടെ സീപോര്‍ട്ട് റോഡ് ഗതാഗതക്കുരുക്കിനും അപകട സാധ്യതക്കും ഇടയാക്കുന്നു.