പറവൂർ: ഏഴിക്കര പഞ്ചായത്തിലെ കടക്കരയെയും വടക്കേ കടക്കരയെയും ബന്ധിപ്പിക്കുന്ന ആമ്പത്തോട് പാലം നിര്‍മാണത്തിന് മുന്നോടിയായ മണ്ണ് പരിശോധനയുടെ ടെൻഡര്‍ നടപടി പൂര്‍ത്തിയായി.
2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയതിനെ തുടര്‍ന്നാണ് ആദ്യഘട്ടമെന്ന നിലയില്‍ മണ്ണ് പരിശോധന നടത്തുന്നതിനും ടോട്ടല്‍ സ്റ്റേഷന് സർവേ നടത്തുന്നതിനും വേണ്ടി 7.20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്.
ഇത് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയർക്ക് സമര്‍പ്പിക്കുകയും 7.20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാങ്കേതികാനുമതി നൽകി ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വരുന്നയാഴ്ച മണ്ണ് പരിശോധന ആരംഭിക്കും. തുടര്‍ന്ന് വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന് നൽകും.
പൊതുമരാമത്തിന്റെ ഡിസൈന്‍ പ്രകാരം എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച് ഭരണാനുമതി ലഭ്യമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.