തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങളും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് കോൺഗ്രസ് അംഗങ്ങളും ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്.
ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഡി.സി.സിയുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായമായി വിതരണം ചെയ്യുമെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃപ്പൂണിത്തുറ സീതാറാം കലാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലം ക്യാമ്പ് നവവീര്യം 2025 ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മുഹമ്മദ് ഷിയാസ്.
നിയോജക മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് കോൺഗ്രസ് പാർലമെൻററി പാർട്ടി ഉപനേതാവ് കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡൻ്റ് പി. സി. പോൾ അധ്യക്ഷനായിരുന്നു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ, യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, ജി.സി.സി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ.ബി. മുഹമ്മദ് കുട്ടി, കെ.പി.സി.സി. സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഇടക്കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എൻ. പി. മുരളീധരൻ, പോളച്ചൻ മണിയംകോട്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജു പി. നായർ, ആർ. കെ. സുരേഷ് ബാബു, എൻ. ആർ. ശ്രീകുമാർ, ഷെറിൻ വർഗീസ്, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുനീല സിബി, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ്, യു.ഡി.എഫ്. തൃപ്പൂണിത്തുറ നിയോജക മണ്ഡലം ചെയർമാൻ അഡ്വ. ടി. കെ. ദേവരാജൻ, മരട് നഗരസഭാധ്യക്ഷൻ ആൻറണി ആശാംപറമ്പിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് പ്രവീൺ പറയന്താഴത്ത് എന്നിവർ സംസാരിച്ചു.