പുനരധിവസിപ്പിച്ചവരുടെ ഫ്ലാറ്റും ചോർന്നൊലിക്കുന്നു; താമസക്കാർ ദുരിതത്തിൽ

Estimated read time 0 min read

മ​ട്ടാ​ഞ്ചേ​രി: ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ പി ​ആ​ൻ​ഡ്​​ ടി ​കോ​ള​നി​യി​ൽ നി​ന്ന്​ തോ​പ്പും​പ​ടി​യി​ലെ പു​തി​യ ഫ്ലാ​റ്റി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ച്ച താ​മ​സ​ക്കാ​ർ ഫ്ലാ​റ്റ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തി​നാ​ൽ ദു​രി​ത​ത്തി​ൽ. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ണ്ടം​വേ​ലി​യി​ൽ ന​ഗ​ര​സ​ഭ നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ളാ​ണ് ക​ന​ത്ത മ​ഴ​യി​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്.

പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​യാ​യ പ്രീ ​എ​ൻ​ജി​നീ​യ​റി​ങ് ബി​ൽ​ഡി​ങ് ടെ​ക്നോ​ള​ജി പ്ര​കാ​രം നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ളാ​ണ് ചോ​ർ​ന്നൊ​ലി​ച്ച​ത്. 82 ഫ്ലാ​റ്റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​തി​ൽ 75 ഫ്ലാ​റ്റു​ക​ളി​ലാ​ണ് കോ​ള​നി നി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച​ത്. ചോ​ർ​ച്ച മൂ​ലം ഫ്ലാ​റ്റി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന്​​ താ​മ​സ​ക്കാ​ർ പ​റ​യു​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ളാ​യ​തി​നാ​ൽ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ അ​റ്റ​കു​റ്റ പ്പ​ണി​ക​ളും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നെ​ക്കാ​ൾ ഭേ​ദം പി.​ആ​ൻ​ഡ്.​ടി കോ​ള​നി​യി​ൽ ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നെ​ന്ന് താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ ജി​ല്ല ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​മ​ത​ല. നാ​ലു നി​ല​ക​ളി​ലാ​യി ര​ണ്ടു​മു​റി​ക​ൾ വീ​ത​മു​ള്ള 82 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ച​ത്.

You May Also Like

More From Author