നീതി മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിൽ പ്രതിഷേധം

Estimated read time 0 min read

ശ്രീ​മൂ​ല​ന​ഗ​രം: 100 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പി​നെ തു​ട​ര്‍ന്ന് പ്ര​വ​ര്‍ത്ത​നം താ​ളം​തെ​റ്റി​യ അ​ങ്ക​മാ​ലി അ​ര്‍ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ശ്രീ​മൂ​ല​ന​ഗ​രം മേ​ത്ത​ര്‍ പ്ലാ​സ​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന നീ​തി​മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ പൂ​ട്ടി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം. ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ സ്റ്റോ​ക്കെ​ടു​പ്പി​ന്റെ പേ​രി​ല്‍ 20 ദി​വ​സ​ത്തോ​ളം മെ​ഡി​ക്ക​ല്‍ ഷോ​പ്​ അ​ട​ച്ചി​ട്ടി​രു​ന്നു. അ​ഞ്ച്​ ജീ​വ​ന​ക്കാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ക്ക് ശ​മ്പ​ളം പ​ല​പ്പോ​ഴും മു​ട​ങ്ങി​യി​രു​ന്നു. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ക്ക് പൊ​തു​വി​പ​ണി​യെ​ക്കാ​ള്‍ 20 ശ​ത​മാ​നം മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വി​ല കു​റ​ച്ചാ​ണ് മ​രു​ന്ന് ന​ല്‍കി​യി​രു​ന്ന​ത്.

ഇ​തി​നാ​യി ഫോ​ട്ടോ പ​തി​ച്ച കാ​ര്‍ഡു​ക​ളും ന​ൽ​കി​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​നെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​ടി പോ​ള്‍ അ​ട​ക്ക​മു​ള്ള ചി​ല ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍ വ്യാ​ജ ആ​ധാ​ര​ങ്ങ​ള്‍ വെ​ച്ച് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ക്കു​ക​യും ഈ ​തു​ക തി​രി​ച്ച​ട​ക്കാ​തെ വ​രി​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ് ബാ​ങ്ക് പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​ത്. അ​തേ സ​മ​യം ഫാ​ര്‍മ​സി​സ്റ്റ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​ര്‍ അ​ട​ച്ച​തെ​ന്നും ജൂ​ണ്‍ പ​കു​തി​യോ​ടെ തു​റ​ന്നു​പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

You May Also Like

More From Author