കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

Estimated read time 1 min read

അങ്കമാലി: കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) ദേവസിക്കുട്ടിയുടെ മകൻ അജിത്താണ് (ജോസ് കുട്ടൻ-36) മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.

ഭാര്യ: അങ്കമാലി തെറ്റയിൽ കുടുംബാംഗം അഖി. മകൻ ഡിനിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

You May Also Like

More From Author