Month: September 2024
ദുരിതമൊഴിയാതെ…
വൈപ്പിൻ: ഫോർട്ട്കൊച്ചി -വൈപ്പിൻ റൂട്ടിലെ രണ്ടു റോ റോകളിൽ ഒന്ന് സർവിസ് നിർത്തിയതോടെ വീണ്ടും ജനത്തിന് ദുരിതയാത്ര. സ്റ്റിയറിങ് തകരാറിനെ തുടർന്ന് സേതു സാഗർ -2 എന്ന റോ റോ സർവിസ് ആണ് നിർത്തിയത്. [more…]
ഇനിയുമെത്ര കാത്തിരിക്കണം കടമക്കുടി-ചാത്തനാട് പാലം യാഥാർഥ്യമാകാൻ?
കൊച്ചി: 11 വർഷത്തെ കാത്തിരിപ്പിനൊടുവിലും പൂർത്തിയാകാതെ ചാത്തനാട്-കടമക്കുടി പാലം. അശാസ്ത്രീയ നിർമാണത്തിൽ വലഞ്ഞ് നാട്ടുകാർ. പറവൂർ, വൈപ്പിൻ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം പൂർത്തിയാകുന്നതോടെ പറവൂരിൽനിന്ന് കൊച്ചി നഗരത്തിലെത്താൻ ഒമ്പത് കിലോമീറ്ററിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. [more…]
വ്യാജ മദ്യവിൽപന; ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കാക്കനാട്: പുതുച്ചേരിയിൽനിന്നുള്ള വ്യാജമദ്യം ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചിരുന്ന സംഘം കാക്കനാട് പിടിയിൽ. കാക്കനാട് ഇടച്ചിറ സ്വദേശി കുന്നേപ്പറമ്പിൽ വീട്ടിൽ തോക്ക് എന്ന് വിളിക്കുന്ന സുരേഷ് (52), ഭാര്യ മിനി (47), കാക്കനാട് ഇടച്ചിറ പർലിമൂല [more…]
മെട്രോ നിർമാണക്കുരുക്ക്; യാത്രചെയ്യാം, ഈ വഴികളിലൂടെ
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ യാത്രക്കാർക്കായി കുരുക്കില്ലാത്ത ബദൽ റൂട്ടുകൾ നിർദേശിച്ച് ട്രാഫിക് പൊലീസ്. എറണാകുളം ഭാഗത്തുനിന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ്, കാക്കനാട്, ഭാരത് മാതാ കോളജ്, സീപോർട്ട്-എയർപോർട്ട് [more…]
ജൽജീവനും വാട്ടർ അതോറിറ്റിയും കൈയൊഴിഞ്ഞു; റോഡിലെ കുഴികൾ മൂടി പൊലീസ്
മൂവാറ്റുപുഴ: ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ മൂലം കുളമായ ആശ്രമം ബസ്സ്റ്റാൻഡ് – കിഴക്കേക്കര റോഡിലെ കുഴിമൂടാൻ സ്വന്തം കൈയിൽനിന്ന് പണം മുടക്കി പാറമക്ക് എത്തിച്ച് ട്രാഫിക് പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ പൈപ്പ് [more…]
കണ്ടന്തറയില് തെരുവുനായ് ശല്യം രൂക്ഷമാകുന്നു
പെരുമ്പാവൂര്‍: കണ്ടന്തറയിലെ മഞ്ചേരിമുക്ക് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ചുയരുന്ന പരാതികള്‍ അവഗണിക്കുകയാണ് അധികൃതര്‍. കണ്ടന്തറ സര്‍ക്കാര്‍ സ്കൂളിലേക്കും, ഹിദായത്ത് സ്കൂളിലേക്കും പോകുന്ന വഴിയില്‍ കലുങ്ക് ജങ്ഷന് സമീപത്ത് [more…]
അങ്കമാലി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥ; മാലിന്യമലയായി പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ
അങ്കമാലി: നഗരസഭയുടെ പഴയ കാര്യാലയത്തിന് സമീപം കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ദുരിതമാകുന്നു. ഹരിത കർമസേന ശേഖരിക്കുന്ന ഇവ സംഭരിക്കാൻ ഇടമില്ലാതെ വന്നതോടെ കെട്ടിടത്തിന് മുകളിലും താഴെയും പരിസരത്തും നിരന്നിരിക്കുകയാണ്. പട്ടണത്തിലെ സമീപവാർഡുകളിലും ഇത്തരം അവസ്ഥ [more…]