Month: September 2024
കൊച്ചി കോർപറേഷൻ; ഓണത്തിനുമുമ്പ് റോഡിലെ കുഴികള്‍ അടക്കും
കൊച്ചി: ഓണത്തിന് മുമ്പായി കൊച്ചി കോർപറേഷൻ പരിധിയിലുള്ള റോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് നഗരസഭ പരിധിയിലുളള പല റോഡുകളിലും കുഴികള്‍ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി മാറിയിരുന്നു. [more…]
വാളകത്തെ മാലിന്യ സംസ്കരണ കേന്ദ്രം ബലമായി പൂട്ടി
മൂവാറ്റുപുഴ: വാളകം കവലയിൽ പ്രവർത്തിച്ചു വന്ന മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടി കോൺഗ്രസ് സമരം. മാലിന്യ സംസ്കരണം പാളി സമീപവാസികളായ ജനങ്ങൾക്ക് ബുദ്ധിമുട്ട് കൂടിയതോടെയാണ് കോൺഗ്രസ് സമരത്തിനിറങ്ങിയത്. സമീപ പഞ്ചായത്തുകളിലെ അടക്കം പ്ലാസ്റ്റിക് [more…]
സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെടുന്നില്ല; യാത്രക്കാർ ദുരിതത്തിൽ
നെടുമ്പാശ്ശേരി: സ്പൈസ് ജെറ്റ് വിമാനം രണ്ട് ദിവസമായി നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടുന്നില്ല. ദുബൈയിൽ നിന്നും വിമാനം എത്താത്തതാണ് കാരണം. യാത്രക്കാരിൽ ചിലർ മറ്റ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത് യാത്രയായി. ബാക്കിയുള്ളവർ വിമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് [more…]
ആന്ധ്രയിൽ കനത്ത മഴ: എറണാകുളത്ത് നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി
എറണാകുളം: ആന്ധ്രപ്രദേശിലെ കനത്ത മഴയെ തുടർന്ന് കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. എറണാകുളത്ത് നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടേണ്ട എറണാകുളം -ഹാതിയ എക്സ്പ്രസും നാളെ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട [more…]
കാനി കിട്ടാനില്ല; കൃഷി ഇറക്കാനാകാതെ പൈനാപ്പിൾ കർഷകർ
മൂവാറ്റുപുഴ: പൈനാപ്പിൾ വിത്തായ കാനി കിട്ടാതായതോടെ കൃഷി ഇറക്കാനാകാതെ കർഷകർ. പൈനാപ്പിൾ ചെടിയിൽനിന്ന് പൊട്ടിമുളക്കുന്ന ചെറിയ ചെടികളാണ് പൈനാപ്പിൾ വിത്തായി ഉപയോഗിക്കുന്ന കാനി. നിലം ഒരുക്കിയ ആയിരക്കണക്കിന് ഹെക്ടർ സ്ഥലമാണ് കാനി കിട്ടാനില്ലാത്തതുമൂലം വെറുതെ [more…]
ലാബിന് അംഗീകാരമില്ല: ഭക്ഷ്യസുരക്ഷ കേസ് ഹൈകോടതി റദ്ദാക്കി
കൊച്ചി: ഭക്ഷ്യസുരക്ഷ നിയമ പ്രകാരം അനുമതിയില്ലാത്ത ലബോറട്ടറിയിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടരുന്ന കേസ് ഹൈകോടതി റദ്ദാക്കി. നെടുങ്കണ്ടം സോറ ട്രേഡിങ് കമ്പനിക്കും മാനേജർ രാധാകൃഷ്ണൻ, ലൈസൻസി സനിത ഷഹനാസ് എന്നിവർക്കുമെതിരെ 2014ൽ എടുത്ത [more…]
രണ്ടാം ഘട്ട മെട്രോ; ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ റെയിലും നിർമിക്കണമെന്ന് ഹരജി
കൊച്ചി: മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായ കലൂർ -കാക്കനാട് പാത ഒറ്റ പില്ലറിൽ മേൽപാലവും മെട്രോ റെയിലും വരുന്ന വിധം ഡബിൾ ഡക്കർ ഡിസൈനിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. കലൂർ-കാക്കനാട് റൂട്ടിലും [more…]
നീക്കാതെ അനധികൃത കേബിളുകൾ; പരാതി നൽകി നാട്ടുകാർ
കളമശേരി: അപകട ഭീഷണിയായി റോഡുകളിലെ അനധികൃത കേബിളുകൾ നീക്കണമെന്ന നഗരസഭ നിർദേശം മാസങ്ങൾ പിന്നിട്ടിട്ടും കളമശ്ശേരിയിൽ നടപ്പായില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് നഗരസഭ പ്രദേശങ്ങളിൽ അപകടകരമാം വിധം സ്ഥാപിച്ച കേബിളുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് [more…]
പോയാലിമലയിൽ അപൂർവ എട്ടുകാലി വർഗത്തെ കണ്ടെത്തി
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയിൽ നടന്ന ബയോ സർവേയിൽ അപൂർവമായി മാത്രം കണ്ടു വരുന്ന എട്ടുകാലിയെ കണ്ടെത്തി. കേരളത്തിൽ അപൂർവമായി കണ്ടുവരുന്ന ഇന്ത്യൻ സോഷ്യൽ സ്പൈഡർ എന്ന എട്ടുകാലി വർഗത്തെയാണ് കണ്ടെത്തിയത്. ആയുർവേദ മെഡിക്കൽ [more…]
പഞ്ചായത്തിന്റെ അശാസ്ത്രീയ നിർമാണം; വെള്ളക്കെട്ടില്‍ മുങ്ങി പാടശേഖരം
മൂവാറ്റുപുഴ: പഞ്ചായത്ത് നടത്തിയ അശാസ്ത്രീയമായ തോട്കീറലും മണ്ണെടുപ്പും മൂലം വെള്ളക്കെട്ടിലായ പാടത്ത് കൃഷി ഇറക്കാൻ കഴിയാതെ വലയുകയാണ് കെ.എൻ. ഗോപി എന്ന കർഷകൻ. ആയവന, വാരപ്പെട്ടി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പരിപ്പുതോടിന്റെ സമീപത്തായി സ്ഥിതി [more…]