Month: May 2024
മംഗലപ്പുഴ പാലം അടക്കുന്നു; ദേശീയപാതയിൽ കുരുക്കേറും
നെടുമ്പാശ്ശേരി: ആലുവ ദേശീയ പാതയിലെ മംഗലപ്പുഴ പാലം അറ്റകുറ്റ പണിക്കായി 20 ദിവസം അടച്ചിടുന്നു. പാലത്തിൽ അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോകുന്നത് ഇതിലൂടെയാണ്. [more…]
പെരിയാർ മലിനീകരണം തടയാൻ സർവൈലൻസ് ബോട്ടുകളിറക്കി പരിസ്ഥിതി സംഘടനകൾ
കളമശ്ശേരി: പെരിയാറിലെ മലിനീകരണം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി പരിസ്ഥിതി സംഘടനകൾ ചേർന്നൊരുക്കിയ സർവൈലൻസ് ബോട്ടുകൾ ജലത്തിലിറക്കി. മലിനീകരണം നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് ഇരു ഭാഗത്തും പ്രവർത്തിക്കുന്ന നിലയിൽ രണ്ട് ബോട്ടുകളാണിറക്കിയത്. ഏലൂരിലെ ജനജാഗ്രത സമിതിയും [more…]
കാലടി പ്ലാന്റേഷനിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
കാലടി: പ്ലാന്റേഷൻ കോർപ്പറേഷൻ കല്ലാല എസ്റ്റേറ്റ് ഡിവിഷൻ (ബി) ആറാം ബ്ലോക്കിലെ ലേബർ ലൈനുകൾക്ക് നേരേ കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഭിത്തിയും വാതിലും തകർത്ത ആന അകത്തു കടന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി. [more…]
കൊച്ചിയിൽനിന്നുള്ള മസ്കത്ത് വിമാനം റദ്ദാക്കി
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മസ്കത്ത് വിമാന റദ്ദാക്കി. രാവിലെ 8.50ന് മസ്കത്തിലേക്കുള്ള യാത്രക്കാരുടെ ചെക്കിങ് നടപടികൾ പൂർത്തിയായതായിരുന്നു. എന്നാൽ, അവസാന നിമിഷം വിമാന ജീവനക്കാർ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറി [more…]
പെരുമ്പാവൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ സാമൂഹികവിരുദ്ധരുടെ താവളം
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി പെരുമ്പാവൂര്‍ ഡിപ്പോ കെട്ടിടം സാമൂഹികവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെയും ലൈംഗിക തൊഴിലാളികളുടെയും താവളമായി മാറുന്നുവെന്ന് ആക്ഷേപം. മാസങ്ങളായി ഇത്തരം സംഘങ്ങള്‍ സ്റ്റാന്‍ഡില്‍ തമ്പടിച്ചിരിക്കുകയാണ്. യാത്രക്കാരുടെ വിശ്രമ മുറിയും പൊളിക്കാനിട്ടിരിക്കുന്ന ബസുകളും അടഞ്ഞുകിടക്കുന്ന [more…]
അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്: മകൻ റിമാൻഡിൽ
മൂവാറ്റുപുഴ: മൂന്നുപവൻ മാലക്കും പണത്തിനും വേണ്ടി അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആയവന കുഴുമ്പിത്താഴം വടക്കേക്കര വീട്ടിൽ കൗസല്യയെ (65) കൊലപ്പെടുത്തിയ കേസിൽ ഇളയ മകൻ [more…]
എം.ഡി.എം.എ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ പിടികൂടി
ചെങ്ങമനാട്: പൊലീസിനെയും യാത്രക്കാരെയും അപായപ്പെടുത്തും വിധം ആഡംബരക്കാറിൽനിന്ന് എം.ഡി.എം.എ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട ലഹരി മാഫിയ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. മട്ടാഞ്ചേരി കൊടികുത്തുപറമ്പ് സനൂപ് (26), ചക്കരയിടത്ത് അൻസിൽ (23), മട്ടാഞ്ചേരി [more…]
സ്വർണ്ണവും പണവും കവർന്ന ആറ് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു
മരട്: ചീട്ട് കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന ആറ് പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ സ്വദേശികളായ ഡിബിൻ, റോജർ സുധീഷ്, അരൂർ സ്വദേശി മൻസൂർ, [more…]
വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹത്തിന് തുടക്കം
തൃപ്പൂണിത്തുറ: തുടർച്ചയായി കുടിവെള്ളം ലഭിക്കാതായതോടെ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെംബർമാരും സ്വതന്ത്ര അംഗം എം.കെ. അനിൽകുമാറും ചേർന്ന് എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഓഫിസിനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ആരംഭിച്ചു. [more…]
വൈദ്യുതി പ്രതിസന്ധി; 60 ട്രാൻസ്ഫോർമർ വേണമെന്ന് ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം
ആലുവ: നിയോജക മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് 60 പുതിയ ട്രാൻസ്ഫോർമറും രാത്രി ഷിഫ്റ്റിൽ കൂടുതൽ ലൈൻമാൻമാരെയും അനുവദിക്കണമെന്ന് ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റുമാർ തങ്ങളുടെ [more…]