ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

Estimated read time 0 min read

ആലുവ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ എടയന്നൂർ ദാറുൽഫലാഹ്​ മുഹമ്മദ് ഇർഫാനെയാണ്​ (21) ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്.

ഒാൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്​ത്​ കാലടി മാണിക്യമംഗലം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തട്ടിപ്പുസംഘം പറഞ്ഞ മൂന്ന് അക്കൗണ്ടുകളിലേക്കാണ് ഇദ്ദേഹം പണം നിക്ഷേപിച്ചത്. ആദ്യം പണം നിക്ഷേപിച്ചപ്പോൾ ലാഭമെന്ന്​ പറഞ്ഞ് 5000 രൂപ പരാതിക്കാരന്‍റെ അക്കൗണ്ടിലേക്ക് നൽകി.

ഇത്​ വിശ്വസിച്ച്​ കൂടുതൽ തുക നിക്ഷേപിച്ചു. ഇത്​ മുഴുവൻ സംഘം കൈക്കലാക്കുകയായിരുന്നു. ഒാൺലൈൻ ട്രേഡിങ്ങിൽ ചേർക്കുന്നയാൾക്ക് കമീഷനും നൽകിയാണ് ആളുകളെ വലയിൽ വീഴ്ത്തിയിരുന്നത്. നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

ഇൻസ്പെക്ടർ വിപിൻദാസ്, സീനിയർ സി.പി.ഒമാരായ ജെറി കുര്യാക്കോസ്, വികാസ് മണി, ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

More From Author