പറവൂർ: ഇരുചക്രവാഹന മോഷ്ടാക്കളായ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ പുന്നപ്ര പുതുവൽവീട്ടിൽ അനന്ദു (24), വലിയഴീക്കൽ തറയിൽക്കടവ് തെക്കേടത്ത് വീട്ടിൽ വിഷ്ണു (24) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് പിടികൂടിയത്. പറവൂത്തറ കനാൽ റോഡിലുള്ള പെയിന്റിങ് സ്ഥാപനത്തിന് മുൻവശം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ഇവർ മോഷ്ടിച്ചത്.
തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അനന്ദുവിന് അമ്പലപ്പുഴ, കായംകുളം, എറണാകുളം സൗത്ത്, ആലപ്പുഴ, സൗത്ത് എന്നിവിടങ്ങളിലും വിഷ്ണുവിന് അമ്പലപ്പുഴ, നോർത്ത് പറവൂർ, കായംകുളം എന്നിവിടങ്ങളിലും മോഷണം ഉൾപ്പെടെ കേസുകളുണ്ട്. വിഷ്ണു പോക്സോ കേസിലും പ്രതിയാണ്.