പുത്തൻവേലിക്കരയിൽ കാണാതായ ആധാരങ്ങൾ കണ്ടുകിട്ടിയില്ല

Estimated read time 0 min read

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കാ​ണാ​താ​യ പ്ര​ധാ​ന ആ​ധാ​ര​ങ്ങ​ൾ ക​ണ്ടു​കി​ട്ടി​യി​ല്ല. പ​ഞ്ചാ​യ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ​യും ബ​സ് സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ​യും അ​ട​ക്കം ആ​ധാ​ര​ങ്ങ​ളാ​ണ് കാ​ണാ​താ​യ​ത്.

അം​ഗ​ന​വാ​ടി​യു​ടെ ആ​ധാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചി​ല​ത് മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 29ന് ​കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റാ​ണ് ആ​ധാ​ര​ങ്ങ​ൾ കാ​ണാ​താ​യ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി ഓ​ഫി​സി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ വ​സ്തു​വ​ക​ക​ൾ സം​ബ​ന്ധി​ച്ച എ​ല്ലാ റെ​ക്കാ​ഡു​ക​ളു​ടെ​യും ക​സ്റ്റോ​ഡി​യ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ്.

2018 ആ​ഗ​സ്റ്റി​ൽ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് മൊ​ത്ത​ത്തി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. അ​ന്ന് 36,718 ഫ​യ​ലു​ക​ളും ര​ജി​സ്റ്റ​റു​ക​ളും തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം ന​ഷ്ട​പ്പെ​ട്ട​താ​യി 2018 ന​വം​ബ​ർ 21ന് ​കൂ​ടി​യ അ​ടി​യ​ന്ത​ര ക​മ്മി​റ്റി മി​നി​റ്റ്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ്.

പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നീ​യ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ 47,58,588 രൂ​പ​യു​ടെ ന​ഷ്ടം പ​ഞ്ചാ​യ​ത്തി​നും ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ അ​റി​യി​ച്ചി​രു​ന്നു. കാ​ണാ​താ​യ ആ​ധാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. നേ​ര​ത്തെ ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന​വ​രു​ടെ സേ​വ​ന​വും തേ​ടി​യി​ട്ടു​ണ്ട്. ആ​ധാ​ര​ങ്ങ​ൾ പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പൊ​തു​വേ​യു​ള്ള നി​ഗ​മ​നം.

You May Also Like

More From Author

+ There are no comments

Add yours