ലോഡ്​ജ്​ കേന്ദ്രീകരിച്ച് അനാശാസ്യം: പിന്നിൽ മൂന്നംഗ സംഘം

Estimated read time 0 min read

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ക​രി​ത്ത​ല റോ​ഡി​ലെ ഡ്രീം ​റെ​സി​ഡ​ൻ​സി ലോ​ഡ്​​ജ്​ കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യ​തി​നു പി​ന്നി​ൽ സ്ത്രീ​യ​ട​ക്ക​മു​ള്ള മൂ​ന്നം​ഗ സം​ഘം. കൊ​ല്ലം പൂ​വ​ൻ​പു​ഴ കാ​വ​നാ​ട് ഉ​റു​മാ​ലൂ​ർ വീ​ട്ടി​ൽ ര​ശ്മി (46), ആ​ല​പ്പു​ഴ കോ​മ​ള​പു​രം നി​ക​ർ​ത്തി​ൽ വീ​ട്ടി​ൽ വി​മ​ൽ (35), ലോ​ഡ്​​ജ്​ ന​ട​ത്തി​പ്പു​കാ​ര​ൻ തോ​പ്പും​പ​ടി മു​ണ്ടം​വേ​ലി മു​ക്കോ​മു​റി വീ​ട്ടി​ൽ മാ​ർ​ട്ടി​ൻ (മി​ഖാ​യേ​ൽ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ഖ്യ​പ്ര​തി​യു​ടെ വ​ല​യി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ഇ​ട​പാ​ടു​കാ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് ആ​വ​ശ്യ​പ്ര​കാ​രം ലോ​ഡ്​​ജി​ലെ 103ാം ന​മ്പ​ർ മു​റി​യി​ലേ​ക്ക് ഓ​ൺ​ലൈ​ൻ ടാ​ക്സി​വ​ഴി എ​ത്തി​ക്കു​ന്ന​താ​ണ് രീ​തി.

ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന തു​ക​യി​ൽ ഒ​രു​വി​ഹി​തം ഇ​ര​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഗൂ​ഗി​ൾ​പേ വ​ഴി പ​ണ​മി​ട​പാ​ട് ന​ട​ത്തു​ക​യാ​ണ് ചെ​യ്തു​വ​ന്നി​രു​ന്ന​ത്.

കൊ​ച്ചി സി​റ്റി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ലോ​ഡ്​​ജി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

You May Also Like

More From Author