കൊച്ചിയിൽ സിന്തറ്റിക്​ ലഹരി ഉപയോഗത്തിൽ വർധന: രണ്ട്​ വർഷം നഗരത്തിൽ പിടികൂടിയത്​ 539 കിലോ കഞ്ചാവ്

Estimated read time 1 min read

​​കൊ​ച്ചി: ഈ ​വ​ർ​ഷം ഇ​തു​വ​രെ ന​ഗ​ര​ത്തി​ലേ​ക്ക്​ ഒ​ഴു​കി​യ ല​ഹ​രി​യു​ടെ അ​ള​വി​ലും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ ക​ണ​ക്കു​ക​ൾ. ഈ ​വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 15വ​രെ 1996 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ക​ഞ്ചാ​വും ഹ​ഷീ​ഷും കീ​ഴ​ട​ക്കി​യ സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടു​ന്ന​തി​ൽ മു​ന്നി​ലാ​ണ്. എം.​ഡി.​എം.​എ മാ​ത്രം ഇ​ക്കാ​ല​യ​ള​വി​ൽ ഒ​ന്ന​ര കി​ലോ​യി​ലേ​റെ പൊ​ലീ​സ് പി​ടി​കൂ​ടി. 74.79 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ അ​ള​വി​ലും വ​ലി​യ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

213.657 കി​ലോ ക​ഞ്ചാ​വാ​ണ്​ ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്ത​ത്. 1.504 കി​​ലോ ഹ​ഷീ​ഷ്​ ഓ​യി​ൽ, 26 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പ്, 3.76 ഗ്രാം ​കൊ​ക്കെ​യ്​​ൻ എ​ന്നി​വ​യും ഈ ​വ​ർ​ഷം ഇ​തു​വ​രെ പി​ടി​കൂ​ടി. 2023ലെ ​ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ 326 കി​ലോ ക​ഞ്ചാ​വാ​ണ്​ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

ഒ​​​ന്നേ​മു​ക്കാ​ൽ കി​ലോ എം.​ഡി.​എം.​എ​യും 7.76 ഗ്രാം ​ഹ​ഷീ​ഷും​ ക​ഴി​ഞ്ഞ​വ​ർ​ഷം പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്ത​ത്. 296 ഗ്രാം ​ഹ​ഷീ​ഷ്​ ഓ​യി​ലും പി​ടി​ച്ചെ​ടു​ത്തു. 25 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പും പി​ടി​ച്ചെ​ടു​ത്ത​തി​ൽ വ​രും. 31.777 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും പി​ടി​ച്ചെ​ടു​ത്തു. ഇ​തു​കൂ​ടാ​തെ ച​ര​സ്, നൈ​ട്രേ​സെ​പാം ഗു​ളി​ക തു​ട​ങ്ങി ഏ​താ​ണ്ട് ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റ്​ വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

അ​സം സ്വ​ദേ​ശി​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും ബ്രൗ​ൺ ഷു​ഗ​റു​മാ​യി പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. അ​സ​മി​ൽ നി​ർ​മി​ച്ച്​ ഇ​വി​ടെ കൊ​ണ്ട്​ വ​ന്ന്​ ബ്രൗ​ൺ ഷു​ഗ​ർ വി​ൽ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. കൊ​ച്ചി സി​റ്റി​യി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​കു​ന്ന​തി​ൽ കൂ​ടു​ത​ലും ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​ണ്. എം.​ഡി.​എം.​എ​യു​മാ​യി കൊ​ച്ചി ന​ഗ​ര​ത്തി​ൽ പി​ടി​യി​ലാ​കു​ന്ന​വ​രി​ൽ കൂ​ടു​ത​ലും മ​ല​യാ​ളി​ക​ളാ​ണ്. ബം​ഗ​ളൂ​രു​വി​ൽ പോ​യി നൈ​ജീ​രി​യ​ക്കാ​രി​ൽ​നി​ന്നാ​ണ്​ ഇ​വ വാ​ങ്ങു​ന്ന​തെ​ന്നാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച വി​വ​രം.

കൊ​ച്ചി​യി​ൽ മ​റൈ​ൻ ഡ്രൈ​വ​ട​ക്കം ല​ഹ​രി സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ഒ​രു പ്ര​ധാ​ന കേ​​​ന്ദ്ര​മാ​ണ്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ അം​ബേ​ദ്ക​ർ റോ​ഡും പു​ല്ലേ​പ്പ​ള്ളി റോ​ഡി​ലു​മെ​ല്ലാം സം​ഘ​ങ്ങ​ളു​ടെ താ​വ​ള​ങ്ങ​ളു​ണ്ട്. ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ബീ​ച്ച് ഏ​രി​യ​യും പ്ര​ധാ​ന സ്​​പോ​ട്ടാ​ണ്. പൊ​ലീ​സും എ​ക്​​സൈ​സും ചേ​ർ​ന്ന്​ രാ​ത്രി പ​രി​ശോ​ധ​ന​യ​ട​ക്കം വ്യാ​പ​ക​മാ​ക്കി​യ​തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ കേ​സു​ക​ളും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ല​ഭ്യ​ത​യും കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മാ​ണ് സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ്​ പ​റ​യു​ന്നു. യോ​ദ്ധാ​വ് ആ​പ് ഉ​ള്‍പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളെ​ക്കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കി നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് പൊ​ലീ​സ് നീ​ക്കം.

വാ​ട്​​സ്​​ ആ​പ്പി​ൽ വി​വ​രം ന​ൽ​കാം; ഇ​ത്ത​വ​ണ എ​ത്തി​യ വി​ളി​ക​ൾ​ 115

ല​ഹ​രി ഉ​പ​​യോ​ഗ​മോ വി​പ​ണ​ന​മോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ വി​വ​ര​മ​റി​യി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം പൊ​ലീ​സ്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 9995966666 ആ​ണ്​​ വാ​ട്​​സ്​ ആ​പ്​ ന​മ്പ​ർ. ഇ​തി​ലേ​ക്ക്​ 24 മ​ണി​ക്കൂ​റും വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്​. ശ​ബ്​​ദ​സ​ന്ദേ​ശം, ടെ​ക്സ്റ്റ്, ​ഫോ​ട്ടോ, വി​ഡി​യോ എ​ന്നി​വ​വ​ഴി മാ​ത്ര​മേ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യൂ. ​നേ​രി​ൽ വി​ളി​ച്ച്​ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നു​ള്ള​വ​ർ നാ​ർ​കോ​ട്ടി​ക്​ ഡി​വൈ.​എ​സ്.​പി​യു​ടെ 9497990065 ന​മ്പ​റി​ൽ വേ​ണം വി​ളി​ക്കാ​ൻ. ഈ ​വ​ർ​ഷം ല​ഭി​ച്ച 115 വി​ളി​ക​ളി​ൽ 15 എ​ണ്ണ​ത്തി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്​​തു. 

ല​ഹ​രി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി -നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ

ല​ഹ​രി വി​ൽ​പ​ന, വി​പ​ണ​നം എ​ന്നി​വ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്​ പോ​കു​ക​യാ​ണെ​ന്ന്​ സി​റ്റി നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. അ​ബ്ദു​ൽ സ​ലാം പ​റ​ഞ്ഞു.

രാ​ത്രി​യി​ല​ട​ക്കം പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ൾ, ലോ​ഡ്ജു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ കി​ട്ടു​ന്ന മു​റ​ക്ക്​ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നു വ​രു​ന്നു​ണ്ടെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നു​ണ്ടെ​ന്നും സി​റ്റി നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലേ​ക്ക്​ ഹൈ​ബ്രി​ഡ്​ ക​ഞ്ചാ​വും; ഉ​റ​വി​ടം മ​ലേ​ഷ്യ​യും താ​യ്‌​ല​ൻ​ഡും

കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ലാ​യി​രു​ന്നു. 200 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യാ​ണ്​ ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ന​ക്സ് റോ​ൺ പി​ടി​യി​ലാ​യ​ത്. ഇ​തി​ന്റെ ഉ​റ​വി​ടം മ​ലേ​ഷ്യ​യും താ​യ്‌​ല​ൻ​ഡു​മാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. രാ​സ​വ​സ്‌​തു​ക്ക​ളി​ൽ നാ​ലോ ആ​റോ മാ​സം ക​ഞ്ചാ​വ്‌ ഇ​ട്ടു​വെ​ച്ചാ​ണ്‌ ഹൈ​ഡ്രോ ക​ഞ്ചാ​വ്‌ എ​ന്ന ഹൈ​ബ്രി​ഡ്‌ ക​ഞ്ചാ​വ്‌ നി​ർ​മി​ക്കു​ന്ന​ത്‌. തു​ട​ർ​ന്ന്‌ ഇ​ത്‌ ഉ​ണ​ക്കി​യെ​ടു​ക്കും. ശേ​ഷം ഒ​രു​ഗ്രാം വീ​ത​മു​ള്ള ഉ​രു​ള​ക​ളാ​ക്കി വി​ൽ​പ​ന​ക്കെ​ത്തി​ക്കും. അ​ടു​ത്തി​ടെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ട അ​ന്താ​രാ​ഷ്‌​ട്ര ക​ഞ്ചാ​വ്​ ക​ട​ത്തു​സം​ഘം കു​ട​കി​ൽ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന്‌ മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 3.31 കി​ലോ ഹൈ​ബ്രി​ഡ്‌ ക​ഞ്ചാ​വാ​ണ്​ പി​ടി​കൂ​ടി​യ​ത്. മു​ഖ്യ​പ്ര​തി താ​യ്‌​ല​ൻ​ഡി​ലേ​ക്ക്‌ പോ​കു​ന്ന​തി​നി​ടെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്‌ പി​ടി​യി​ലാ​യ​ത്‌.

You May Also Like

More From Author