കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകുന്നതു സംബന്ധിച്ച തീരുമാനങ്ങളെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സിറോ മലബാർ സഭ പ്രസ്താവനയിൽ അറിയിച്ചു.
ഏകീകൃത രീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കാമെന്ന് സന്നദ്ധതയറിയിക്കുന്ന പ്രഖ്യാപനം ഒപ്പിട്ടു നൽകുന്ന ഡീക്കന്മാർക്ക് പട്ടം നൽകാമെന്നാണ് ചർച്ചയിൽ ധാരണയായത്. ഇപ്രകാരം, ഡീക്കന്മാർ സമ്മതപത്രം നൽകുന്നതിനനുസരിച്ച് അവർക്ക് തിരുപ്പട്ടം നൽകാനുള്ള സന്നദ്ധത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ അറിയിച്ചിട്ടുള്ളതാണെന്നും ഇതു സംബന്ധിച്ച തെറ്റായ പ്രചാരണങ്ങളിൽ ജാഗ്രത പുലർത്തണമെന്നും സിറോ മലബാർ സഭ മീഡിയ കമീഷൻ അഭ്യർഥിച്ചു.