ഓട്ടോയിടിച്ച് കാൽനട യാത്രികൻ മരിച്ചു

Estimated read time 1 min read

അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനട യാത്രികൻ മരിച്ചു. നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞകുടത്ത് രാജപ്പൻ നായർ (78) ആണ് മരിച്ചത്. ദേശീയപാതയിൽ കോതകുളങ്ങരയിൽ വെള്ളിയാഴ്ച രാവിലെ 5.30നായിരുന്നു അപകടം. ഫെഡറൽ സിറ്റിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ വന്ന് ഇടിച്ചാണ് അപകടം. ഭാര്യ അംബുജം. മക്കൾ: ബിന്ദു, പരേതനായ ശ്രീവൽസൻ, അജിത്ത്കുമാർ, സജീവൻ. മരുമക്കൾ – ബാബു,ശ്രീലക്ഷ്മി. സംസ്കരിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.  

You May Also Like

More From Author