എച്ച്1 എൻ1 പനി: എൽ.കെ.ജി വിദ്യാർഥി മരിച്ചു

Estimated read time 1 min read

ആലങ്ങാട് (കൊച്ചി): എച്ച്1 എൻ1 പനി ബാധിച്ച് നാല് വയസ്സുകാരൻ മരിച്ചു. ഒളനാട് കുരിയപറമ്പ് റോഡിൽ ഇളവംതുരുത്തിൽ ലിബു-നയന ദമ്പതികളുടെ മകൻ ലിയോണാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 8.30ന് മരിച്ചു. പാനായിക്കുളം ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയാണ്.

12നാണ് അവസാനമായി ക്ലാസിൽ എത്തിയത്. അന്നുമുതൽ പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പള്ളിപ്പുറത്തെ അമ്മയുടെ വീട്ടിൽപോയ ലിയോൺ തിങ്കളാഴ്ചയാണ് ഒളനാട്ടെ വീട്ടിൽ തിരിച്ചെത്തിയത്. പനി ശക്തമായതിനെത്തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനി കൂടിയതിനെത്തുടർന്നാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒന്നര വയസ്സുള്ള ലിനോൺ സഹോദരനാണ്.

You May Also Like

More From Author