മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറിൽ വാഴക്ക പാലത്തിന് സമീപത്തെ പൗരാണിക പാണ്ടികശാല കെട്ടിടം ഭാഗികമായി തകർന്നുവീണു.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പാലാരിവട്ടം സ്വദേശി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നത്. കെട്ടിടത്തിന്റെ പിറകുവശത്ത് പുതിയ നിർമാണങ്ങൾ നിയമനടപടികളെ തുടർന്ന് നിർത്തിവെച്ചിരിക്കയായിരുന്നു.
കെട്ടിടത്തിന്റെ റോഡിനോട് ചേർന്നുള്ള ഭാഗമാണ് ഭാഗിമായി വീണത്. കെട്ടിടത്തോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ കെട്ടിട അവശിഷ്ടങ്ങൾ വീണ് തകർന്നു. മഴ പെയ്തിരുന്നതിനാൽ റോഡിൽ ആളുകളുണ്ടായിരുന്നില്ല. വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം ബസാറിലെ മറ്റൊരു പാണ്ടികശാലയുടെ ഭാഗവും തകർന്നുവീണിരുന്നു.