കൊച്ചി: ജെൻ എ.ഐ കോൺക്ലേവ് വെള്ളിയാഴ്ച കൊച്ചിയിൽ സമാപിക്കും. രാവിലെ 10ന് ‘നിക്ഷേപ പ്രോത്സാഹനത്തിന് സർക്കാർ സംരംഭങ്ങൾ’ എന്ന സെഷനോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്.
മന്ത്രി പി. രാജീവ്, എ.പി.എം. മുഹമ്മദ് ഹനീഷ്, രത്തൻ യു. ഖേൽക്കർ എന്നിവർ സെഷനിൽ സംസാരിക്കും. കേരളത്തിലെ ജെന്‍ എ.ഐ പിന്തുണ ആവാസ വ്യവസ്ഥ, സ്ത്രീ സംരംഭകര്‍ക്കായുള്ള സാധ്യതകള്‍, ഇന്നൊവേഷന് സാധ്യതകള്‍ എന്നിവയെക്കുറിച്ച് പാനല്‍ ചര്‍ച്ചകള്‍ നടക്കും. ‘നാവിഗേറ്റിങ് ദ ജെന്‍ എ ഐ ലാന്‍ഡ്സ്കേപ്: എ ഡെവലപ്പേഴ്സ് റോഡ്മാപ്പ്’ എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും. തുടർന്ന്, വിദ്യാർഥികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വാട്സണ്എക്സ് ഹാക്കത്തണ്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും അവതരണവും നടക്കും.