വിനോദയാത്രയിൽ കബളിപ്പിക്കൽ; റിസോർട്ട് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

Estimated read time 0 min read

കൊ​ച്ചി: വാ​ഗ്ദാ​നം ചെ​യ്ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ കു​ടും​ബ​സ​മേ​തം വി​നോ​ദ​യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യ റി​സോ​ർ​ട്ട് ഉ​ട​മ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി റി​നീ​ഷ് രാ​ജ​ൻ ആ​ല​പ്പു​ഴ​യി​ലെ പാം ​ബീ​ച്ച് റി​സോ​ർ​ട്ടി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

പ​രാ​തി​ക്കാ​ര​ന്‍റെ കു​ടും​ബം ഉ​ൾ​പ്പെ​ടെ 23 അം​ഗ വി​നോ​ദ യാ​ത്രാ സം​ഘ​മാ​ണ് ആ​ല​പ്പു​ഴ​യി​ലെ പാം ​ബീ​ച്ച് റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കാ​ൻ എ​ത്തി​യ​ത്. യാ​ത്രാ​സം​ഘ​ത്തി​ന് വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​മ ബു​ക്കി​ങ് സ​മ​യ​ത്ത് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ട്ട് എ.​സി മു​റി​ക​ൾ ന​ൽ​കാ​മെ​ന്നും ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കാം എ​ന്നും ഉ​റ​പ്പു​ന​ൽ​കി. 23,000 രൂ​പ​ക്ക്​ പാ​ക്കേ​ജ് സ​മ്മ​തി​ക്കു​ക​യും 5000 രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, 2023 ജൂ​ണി​ൽ യാ​ത്രാ​സം​ഘം എ​ത്തി​യ​പ്പോ​ൾ ഏ​ഴു​മു​റി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​തി​ൽ ര​ണ്ട് മു​റി​യി​ൽ മാ​ത്ര​മാ​ണ് എ.​സി പ്ര​വ​ർ​ത്തി​ച്ച​ത്.

മു​റി​ക​ൾ പ​ല​തും വൃ​ത്തി​ഹീ​ന​വും താ​മ​സി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലും ആ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു. വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും സൗ​ക​ര്യം ന​ൽ​കാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണം പു​റ​ത്തു​നി​ന്ന്​ വാ​ങ്ങേ​ണ്ടി വ​ന്നു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച് തു​ക കു​റ​വ് ചെ​യ്യാ​മെ​ന്ന് എ​തി​ർ​ക​ക്ഷി വാ​ഗ്ദാ​നം ചെ​യ്​​തെ​ങ്കി​ലും അ​തും ന​ട​പ്പാ​യി​ല്ല.

കു​ടും​ബ​സ​മേ​തം ഉ​ള്ള വി​നോ​ദ​യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യ എ​തി​ർ​ക​ക്ഷി​യു​ടെ ന​ട​പ​ടി അ​ധാ​ർ​മി​ക വ്യാ​പാ​ര രീ​തി​യും സേ​വ​ന​ത്തി​ലെ ന്യൂ​ന​ത​യു​മാ​ണെ​ന്ന് ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വി. ​രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ​െബ​ഞ്ച് നി​രീ​ക്ഷി​ച്ചു. 23,750 രൂ​പ പ​രാ​തി​ക്കാ​ര​ന് തി​രി​ച്ചു ന​ൽ​കാ​നും 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും 5000 രൂ​പ കോ​ട​തി ചെ​ല​വ് ഇ​ന​ത്തി​ലും 45 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​ൻ എ​തി​ർ​ക​ക്ഷി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

You May Also Like

More From Author