ഇനി കിട്ടും സേവനങ്ങൾ, സ്മാർട്ട് ആപ് വഴി

Estimated read time 0 min read

കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി ഹ​രി​ത ക​ർ​മ​സേ​ന ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്പി​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പ്രീ​തി അ​നി​ൽ, ഹ​രി​ത ക​ർ​മ​സേ​ന ലീ​ഡ​ർ കു​മാ​രി ഭാ​സ്ക​ര​ന് ആ​പ് കൈ​മാ​റി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും വീ​ടു​ക​ൾ, ഓ​ഫി​സ്, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ത്തി ക്യൂ.​ആ​ർ കോ​ഡ് പ​തി​പ്പി​ക്കും. സ​ർ​വേ ക​ഴി​യു​മ്പോ​ൾ​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ൽ യൂ​സ​ർ ഐ.​ഡി​യും പാ​സ്​​വേ​ഡും ല​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ അ​റി​യി​ച്ചു. ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സേ​വ​ന​ങ്ങ​ൾ ആവ​ശ്യ​പ്പെ​ടാ​നും പ​രാ​തി​ക​ൾ അ​റി​യി​ക്കാ​നും മ​ലി​നീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ക്കാ​നും സാ​ധി​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എം.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മാ​ജി സ​ന്തോ​ഷ്, ഷേ​ർ​ളി ജോ, ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മോ​ളി എ​ബ്ര​ഹാം, ജോ​ർ​ജ് ച​മ്പ​മ​ല, ജ​യ​ശ്രീ സ​ന​ൽ, അ​ഡ്വ. അ​ന്ന​മ്മ ആ​ൻ​ഡ്രൂ​സ്, സു​രേ​ഷ് ജോ​സ​ഫ്, സു​മോ​ന്‍ ചെ​ല്ല​പ്പ​ൻ, സ​ന്തോ​ഷ് കോ​ര​പ്പി​ള്ള, സു​ജി​ത സ​ദ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തോ​മ​സ് ഉ​മ്മ​ൻ, സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ വ​ത്സ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ നാ​രാ​യ​ണ​ൻ, അ​നീ​ഷ് ശ​ങ്ക​ര​ൻ, വി.​ഇ.​ഒ​മാ​രാ​യ ജി​ഷ, ആ​തി​ര, ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

You May Also Like

More From Author