എറണാകുളം വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറഞ്ഞു

Estimated read time 0 min read

എറണാകുളം: വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറഞ്ഞു. പുലർച്ചെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. ആളപായമില്ല.

ലോറി മറിഞ്ഞതിന് പിന്നാലെ തടി റോഡിൽ വീണു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടി നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ഗതഗതകുരുക്ക് അനുഭവപ്പെട്ടു. വളരെ സാവധാനത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

You May Also Like

More From Author