കൊച്ചി: വിദ്യാഭ്യാസത്തിന്റെയും പുരോഗമന നിലപാടുകളുടെയും കാര്യത്തിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി. എല്ലാ മേഖലയിലും കേരളത്തിന്റെ സ്ഥാനം മുൻപന്തിയിലാണ്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, ജീവിത നിലവാരം, ലിംഗ സമത്വം എന്നിവയിലെല്ലാം മുന്നിലുള്ള കേരളം കൂടുതൽ അവസരങ്ങൾ നൽകുന്നതിനാലാണ് നിയമരംഗത്തേക്ക് കൂടുതൽ വനിതകൾ കടന്നുവരുന്നത്. വെള്ളിയാഴ്ച സർവിസിൽനിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് ഫുൾകോർട്ട് റഫറൻസിലൂടെ നൽകിയ യാത്രയയപ്പിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് സംസാരിച്ചു.