കൊച്ചി: വിൽപനക്ക് സൂക്ഷിച്ചിരുന്ന 4.9362 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. ആലപ്പുഴ അരൂർ അമ്മനേഴം ക്രോസ് റോഡിൽ വെള്ളിക്കുന്നത്ത് വീട്ടിൽ ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട പെരുമ്പെട്ടി മലയിൽകീഴ് വീട്ടിൽ പി.ആർ. ബിജിമോൾ (22) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോണേക്കര ഭാഗത്തെ നന്ദനം ഇൻ ലോഡ്ജിൽ നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുളള ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
+ There are no comments
Add yours