മൂവാറ്റുപുഴ: വാലി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മൂവാറ്റുപുഴ ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ വിവിധ ജോലികൾക്ക് വാഹനം അനിവാര്യമാണെന്നും കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്നും ആർ.ടി.ഒ ഉറപ്പുനൽകിയതിനെ തുടർന്ന് വാഹനം താൽക്കാലികമായി കോടതി വിട്ടുനൽകി.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പിറവം ശ്രീ നിലയംഅജിത് കുമാർ നൽകിയ ഹർജിയെ തുടർന്നാണ് കോടതി ആർ.ടി.ഒയുടെ വാഹനം ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.
96ൽ കനാലിനുവേണ്ടി പാടം വിട്ടുനൽകിയതിന് പണം ലഭിക്കാതെ വന്നതോടെ കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയങ്കിലും വിധി സർക്കാർ നടപ്പാക്കിയില്ല. തുടർന്ന് വിധി നടപ്പാക്കിതരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് വാഹനം മൂവാറ്റുപുഴ സബ് കോടതി ജപ്തി ചെയ്തത്. ഇതേ തുടർന്ന് ആർ.ടി.ഒയുടെ വാഹനം കോടതിയിൽ എത്തിക്കുകയും ചെയ്തു. തുടർന്നാണ് ആർ.ടി.ഒ രേഖാമൂലം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വാഹനം വിട്ടുനൽകിയത്.
+ There are no comments
Add yours