ആലുവ: നഗരസഭ സ്റ്റേഡിയം ടർഫ് ആക്കി മാറ്റാനുള്ള നഗരസഭ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ ഹരജി. സി.പി.എം ആലുവ ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ കൗൺസിലറുമായ രാജീവ് സഖറിയയാണ് പൊതുസ്റ്റേഡിയം ടർഫ് ആക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ കോടതി നഗരസഭയുടെ വിശദീകരണം തേടി.
പ്രായഭേദമന്യേ എല്ലാവിഭാഗം ജനങ്ങളും കായിക വിനോദത്തിനും വ്യായാമത്തിനും പരിശീലനത്തിനും മത്സരങ്ങൾക്കും ആശ്രയിക്കുന്നത് നഗരസഭ സ്റ്റേഡിയത്തെയാണെന്ന് പരാതിക്കാരൻ പറയുന്നു.
പ്രകൃതിദത്ത പുൽത്തകിടി മാറ്റി സിന്തറ്റിക് ടർഫ് പാകി ഫുട്ബാളിന് മാത്രമായി ഉപയോഗിക്കാനാണ് നഗരസഭയുടെ നീക്കമെന്ന് ഹരജിയിൽ ആരോപിച്ചു. മൈതാനം ഏതാനും സ്വകാര്യ വ്യക്തികൾക്കായി മാറ്റാനുള്ള നീക്കമാണിത്. ടർഫ് ആക്കാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
+ There are no comments
Add yours