ട്രോ​ളി​ങ് നിരോധനം കഴിഞ്ഞു; അയലയും കിളിമീനുമായി ബോട്ടുകൾ മടങ്ങിയെത്തി

Estimated read time 0 min read

മ​ട്ടാ​ഞ്ചേ​രി: ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​നു ശേ​ഷം പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ൽ പോ​യ പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ടു​ക​ളി​ൽ മി​ക്ക​തി​നും മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ൽ അ​യ​ല ല​ഭി​ച്ചു. ചി​ല ബോ​ട്ടു​ക​ൾ​ക്ക് നാ​ലു​ല​ക്ഷം രൂ​പ വ​രെ വി​ല ല​ഭി​ച്ച​താ​യി പ​റ​യു​ന്നു​ണ്ട്. എ​ഴു​പ​തോ​ളം പേ​ഴ്സി​ൻ ബോ​ട്ടു​ക​ളാ​ണ് ക​ട​ലി​ൽ പോ​യ​ത്. ആ​ദ്യ​ദി​വ​സം കാ​ര്യ​മാ​യി മ​ത്സ്യം ല​ഭി​ക്കാ​ത്ത​ത് നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു.

കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ നൂ​റോ​ളം ട്രോ​ൾ നെ​റ്റ് ബോ​ട്ടു​ക​ളി​ൽ പ​ത്തോ​ളം ബോ​ട്ടു​ക​ളാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഈ ​ബോ​ട്ടു​ക​ൾ​ക്ക്​ ന​ല്ല​രീ​തി​യി​ൽ കി​ളി​മീ​ൻ ല​ഭി​ച്ചു. 60,000 മു​ത​ൽ 80,000 രൂ​പ വ​രെ​യാ​ണ് വി​ല കി​ട്ടി​യ​ത്.

ശേ​ഷി​ക്കു​ന്ന ബോ​ട്ടു​ക​ൾ ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷ​മേ മ​ട​ങ്ങി​യെ​ത്തൂ. അ​മേ​രി​ക്ക ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​മ്മീ​ന് ന​ല്ല വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ ട്രോ​ൾ നെ​റ്റ് ബോ​ട്ടു​ക​ൾ ക​ണ​വ തേ​ടി ആ​ഴ​ക്ക​ട​ലി​ലേ​ക്ക് പോ​യ​തി​നാ​ൽ മ​ട​ങ്ങാ​ൻ വൈ​കു​മെ​ന്നാ​ണ് ബോ​ട്ടു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. മു​ന്നൂ​റോ​ളം വ​രു​ന്ന ഗി​ൽ​നെ​റ്റ് ബോ​ട്ടു​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക​ട​ലി​ൽ ഇ​റ​ങ്ങു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കാ​ലാ​വ​സ്ഥ അ​ൽ​പം തെ​ളി​ഞ്ഞ​ത് ആ​ശ്വാ​സ​ക​ര​മാ​യി​ട്ടു​ണ്ട്. 

You May Also Like

More From Author