കളമശ്ശേരി: നഗരസഭ പരിധിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി വ്യാപിക്കുന്നു. നിലവിൽ നിരവധി പേർ ചികിത്സയിലാണ്. ഗവ. മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന വാർഡിലാണ് ഏറെയും.
ചുരുക്കം വാർഡുകൾ ഒഴികെ എല്ലായിടത്തും രോഗം വ്യാപിച്ചിരിക്കുന്നതായാണ് ആരോഗ്യ വിഭാഗം നൽകുന്ന സൂചന. നഗരസഭ ജീവനക്കാരിലും രോഗം പിടിപെട്ടിരിക്കുകയാണ്. ഈ അടുത്ത ദിവസങ്ങളിലാണ് രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതിനിടെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയവരുമുണ്ട്.