പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി; ഹോട്ടൽ പൂട്ടിച്ചു

Estimated read time 0 min read

ആ​ലു​വ: ഹോ​ട്ട​ലി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. തോ​ട്ടു​മു​ഖം ഖ​വാ​ലി ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​ഴ​കി​യ വി​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. ഹോ​ട്ട​ലി​ൽ പ​ഴ​കി​യ ചി​ക്ക​ൻ വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ലു​വ, അ​ങ്ക​മാ​ലി ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ​മാ​രാ​യ എ. ​അ​നീ​ഷ, സ​മാ​ന​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ പ​കു​തി വേ​വി​ച്ച പ​ഴ​കി​യ ചി​ക്ക​ൻ ക​ണ്ടെ​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​ച്ച​മു​ട്ട ഉ​പ​യോ​ഗി​ച്ചു​ള്ള മ​യൊ​ണൈ​സും പി​ടി​കൂ​ടി. സം​സ്ഥാ​ന​ത്തു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യി​ൽ പ്ര​ധാ​ന കാ​ര​ണം ഇ​ത്ത​രം മ​യൊ​ണൈ​സാ​യി​രു​ന്നു.

അ​തി​നാ​ൽ ഇ​തി​ന് നി​രോ​ധ​ന​മു​ള്ള​താ​ണ്. അ​ടു​ക്ക​ള​യും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മാ​യി​രു​ന്നു. ഫ്രീ​സ​റും വൃ​ത്തി​ഹീ​ന​മാ​ണ്. പ​ച്ച​ക്ക​റി​യും മാം​സ​വു​മെ​ല്ലാം ഒ​രു​മി​ച്ചാ​ണ് വെ​ച്ചി​രു​ന്ന​ത്. ഇ​ത് വി​ഷ​ബാ​ധ​ക്കി​ട​യാ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

You May Also Like

More From Author