Author: Ernakulam News
ആലുവ നഗരസഭ സ്റ്റേഡിയം; ടർഫാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി
ആലുവ: നഗരസഭ സ്റ്റേഡിയം ടർഫ് ആക്കി മാറ്റാനുള്ള നഗരസഭ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ ഹരജി. സി.പി.എം ആലുവ ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ കൗൺസിലറുമായ രാജീവ് സഖറിയയാണ് പൊതുസ്റ്റേഡിയം ടർഫ് ആക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചത്. [more…]
വേണം പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ
മൂവാറ്റുപുഴ: ജില്ലയിലെ വലിയ പഞ്ചായത്തായ പായിപ്ര പഞ്ചായത്തിലെ പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2017ൽ ഇവിടം കേന്ദ്രീകരിച്ച് സ്റ്റേഷൻ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പഞ്ചായത്തിന്റെ നിസ്സഹകരണംമൂലം സർക്കാർ [more…]
സീപോർട്ട് – എയർപോർട്ട് റോഡ് രണ്ടാംഘട്ടം; സ്ഥലമെടുപ്പിന് തുക അനുവദിച്ചു
ആലുവ: സീപോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സ്ഥലമെടുപ്പിനടക്കം തുക അനുവദിച്ചു. രണ്ടാംഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെ ഭാഗത്തിന്റെ നിർമാണത്തിനാണ് തുക അനുവദിച്ചത്. ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചുമാറ്റേണ്ട വീടുകൾക്കും [more…]
ജില്ലയിൽ 42,000 കടന്ന് സിറ്റി ഗ്യാസ് പൈപ്പ് ലൈൻ കണക്ഷൻ
കൊച്ചി: ജില്ലയിൽ 42,000 കടന്ന് സിറ്റി ഗ്യാസ് കണക്ഷൻ. കളമശ്ശേരി, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, ആലുവ നിയമസഭാ മണ്ഡലങ്ങളിലും ഏലൂർ, മരട് നഗരസഭകളിലുമായാണ് 42,030 കണക്ഷൻ നൽകിയത്. ഇതിൽ എറണാകുളം മണ്ഡലത്തിൽ മാത്രം 15,868 [more…]
അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ
ആലുവ: അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വടക്കേകര പട്ടണംകവല പുത്തൂരം പറമ്പിൽ സോബിൻ കുമാർ (34)നെയാണ് അലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, [more…]
മൂവാറ്റുപുഴ നഗരവികസനം; കെ.എസ്.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ
മൂവാറ്റുപുഴ: നഗര റോഡ് വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ കേബിൾ വഴി സ്ഥാപിക്കാൻ നടപടികൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി പി.ഒ ജങ്ഷൻ മുതൽ അരമനപ്പടി വരെയുള്ള വൈദ്യുത കണക്ഷനുകൾ പുതുതായി വലിച്ചിരിക്കുന്ന ഏരിയൽ [more…]
പരിമിതികളെ അതിജയിക്കാൻ
കൊച്ചി: ആത്മവിശ്വാസവും ഇച്ഛാശക്തിയും കൈമുതലാക്കി പരിമിതികളെ മറികടക്കാൻ പ്രാപ്തരാകുന്നത് 8523 കുരുന്നുകൾ. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലാണ് എലെമന്ററി, സെക്കൻഡറി വിഭാഗങ്ങളിലായി ഇവരുടെ പോരാട്ടം. ഇക്കൂട്ടത്തിൽ തീർത്തും കിടപ്പിലായ 381 കുരുന്നുകളുമുണ്ട്. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ [more…]
മൂവാറ്റുപുഴ നഗരവികസന സ്തംഭനം; കാരണംകാണിക്കൽ നോട്ടീസ് അയച്ച് ഹൈകോടതി
മൂവാറ്റുപുഴ: അനന്തമായി നീളുന്ന മൂവാറ്റുപുഴ നഗര റോഡ് വികസനത്തിലെ അപാകതകൾ പരിഹരിക്കാത്തതിൽ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി [more…]
ഹരിതമയം; പാർക്കുപോലെ സുന്ദരം കായനാട് സ്കൂൾ
മൂവാറ്റുപുഴ: ഇത് സ്കൂളോ ചിൽഡ്രൻസ് പാർക്കോ.? മാറാടി പഞ്ചായത്തിലെ കായനാട് ഗവ. എൽ.പി സ്കൂൾ കണ്ടാൽ ആരുമൊന്ന് ചോദിച്ചുപോകും ഇങ്ങനെ. പഞ്ചായത്തിലെ ആദ്യത്തെ ഗ്രീൻ കാമ്പസായി മാറിയിരിക്കുകയാണ് ഈ സ്കൂൾ. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ [more…]
ജനസാന്ദ്രതയുള്ള പ്രദേശത്ത് ആക്രി സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണം -ടി.ജെ വിനോദ് എം.എൽ.എ
കൊച്ചി: എറണാകുളത്ത് ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രതികരിച്ച് ടി.ജെ വിനോദ് എം.എൽ.എ. ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇത്തരം സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണമെന്ന് ടി.ജെ വിനോദ് ആവശ്യപ്പെട്ടു. നഗരത്തിലുള്ള ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കാൻ പാടുള്ളതല്ല. [more…]