മെട്രോ നിർമാണക്കുരുക്ക്; യാത്രചെയ്യാം, ഈ വഴികളിലൂടെ

Estimated read time 1 min read

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ടം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്കാ​യി കു​രു​ക്കി​ല്ലാ​ത്ത ബ​ദ​ൽ റൂ​ട്ടു​ക​ൾ നി​ർ​ദേ​ശി​ച്ച് ട്രാ​ഫി​ക് പൊ​ലീ​സ്.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ്, കാ​ക്ക​നാ​ട്, ഭാ​ര​ത് മാ​താ കോ​ള​ജ്, സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മാ​മം​ഗ​ലം, അ​ഞ്ചു​മ​ന, പൈ​പ്പ് ലൈ​ൻ റോ​ഡ്, തോ​പ്പി​ൽ ജ​ങ്​​ഷ​ൻ, മേ​രി​മാ​ത റോ​ഡ്, ഇ​ല്ല​ത്തു​മു​ക​ൾ-​മ​രോ​ട്ടി​ച്ചോ​ട് റോ​ഡ്, എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജ​ങ്​​ഷ​ൻ, ഓ​ലി​മു​ക​ൾ ജ​ങ്​​ഷ​ൻ​വ​ഴി സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടാ​തെ ഇ​ട​പ്പ​ള്ളി ബൈ​പാ​സ് ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ മ​രോ​ട്ടി​ച്ചോ​ട് റോ​ഡി​ലൂ​ടെ തോ​പ്പി​ൽ ജ​ങ്​​ഷ​നി​ലെ​ത്തി മേ​രി​മാ​ത റോ​ഡ്, ഇ​ല്ല​ത്തു​മു​ഗ​ൾ-​മ​രോ​ട്ടി​ച്ചോ​ട് റോ​ഡ്, എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജ​ങ്​​ഷ​ൻ, ഭാ​ര​ത് മാ​താ കോ​ള​ജ്​ വ​ഴി സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ​ത്തി യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​തേ റൂ​ട്ടി​ലൂ​ടെ കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചും യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്. വൈ​റ്റി​ല, ക​ലൂ​ർ, ക​തൃ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ്, കാ​ക്ക​നാ​ട്, ഭാ​ര​ത്​ മാ​താ കോ​ള​ജ്, സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ത​മ്മ​നം, പു​തി​യ​റോ​ഡ്, തൈ​ക്കാ​വ്, വെ​ണ്ണ​ല വ​ഴി​യും കൂ​ടാ​തെ ച​ക്ക​ര​പ്പ​റ​മ്പ്, വെ​ണ്ണ​ല വ​ഴി​യും ശ്രീ​ക​ല റോ​ഡ്, ലെ​നി​ൻ സെ​ന്‍റ​ർ​വ​ഴി വി​ഗാ​ർ​ഡ് ജ​ങ്​​ഷ​നി​ലെ​ത്തി പാ​ല​ച്ചു​വ​ട് വ​ഴി ഈ​ച്ച​മു​ക്കി​ലേ​ക്കും ഈ​ച്ച​മു​ക്ക് വ​ഴി സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലേ​ക്കും തു​തി​യൂ​ർ​വ​ഴി ഇ​ൻ​ഫോ​പാ​ർ​ക്ക് വെ​സ്റ്റ് ഗേ​റ്റ് വ​ഴി​യും യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.

You May Also Like

More From Author