കോതമംഗലം: വിദ്യാർത്ഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലാട് കള്ളാട് കീഴേത്തുകുടി (കുന്നേൽ) പരേതനായ ബിനോജിൻ്റെ മകൻ അഭിമന്യു (12) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലാട് ബസ് ആനിയ പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലെ ചെറിയ കൈതോട്ടിലാണ് കുട്ടി കിടന്നിരുന്നത്. സ്കൂൾ വിട്ട് വരുന്ന വഴി കാൽ വഴുതി വീണതാകാമെന്നാണ് കരുതുന്നത്. കുട്ടി കമിഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മാതാവ്. മായ