കോതമംഗലം: കഞ്ചാവുമായി ഊന്നുകൽ പുത്തൻകുരിശ് മേതലപ്പുറത്തുപാറ പരുത്തിപ്പിള്ളിൽ ടിജോ ജോയി (29) പിടിയിലായി. ഇയാളിൽനിന്ന് 1.36 കിലോ കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ പട്രോളിങ് നടത്തുന്നതിനിടെയാണ് ഇയാളുടെ വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്.
ഫോൺ പരിശോധിച്ചപ്പോൾ കഴിഞ്ഞദിവസം കഞ്ചാവ് വാങ്ങിയതിന്റെ ഫോട്ടോകൾ കണ്ടെത്തുകയും ചെയ്തു. കഞ്ചാവ് നൽകിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ രാജേഷ് ജോൺ, ഗ്രേഡ് അസി. ഇൻസ്പെക്ടർ പി.കെ. ബാലകൃഷ്ണൻ നായർ, പ്രിവൻറിവ് ഓഫിസർ വി.എൽ. ജിമ്മി, ഗ്രേഡ് പ്രിവൻറിവ് ഓഫിസർ സുമേഷ് കുമാർ, സിവിൽ ഓഫിസർമാരായ എം.എം. നന്ദു, പി.ടി. രാഹുൽ, ഡ്രൈവർ ബിജുപോൾ എന്നിവരാണ് പരിശോധന നടത്തിയത്.