ഒക്കല്‍ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാകുന്നു

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടൂ​ര്‍തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്നു. 18 വ​ര്‍ഷ​മാ​യി മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ ര​ണ്ട് വ്യ​ക്തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം തോ​ട് കൈ​യേ​റി​യി​രു​ന്ന​ത്. മൂ​ന്നാ​ഴ്ച​മു​മ്പ് പെ​യ്ത മ​ഴ​യെ​ത്തു​ട​ർ​ന്ന്​ തോ​ട്​ ക​വി​യു​ക​യും ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി 13 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

എ​ല്ലാ മ​ഴ​ക്കാ​ല​ത്തും നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ത​ഹ​സി​ല്‍ദാ​റും ഇ​ട​പെ​ട്ട​തോ​ടെ സം​ഭ​വം ഗൗ​ര​വ​ത​ര​മാ​യി. ത​ഹ​സി​ല്‍ദാ​റു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​റു​ടെ ഇ​ട​പെ​ട​ലു​മു​ണ്ടാ​യി. തു​ട​ര്‍ന്ന് താ​ലൂ​ക്ക് സ​ര്‍വേ​യ​റു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ കൈ​യേ​റ്റം അ​ള​ന്ന് തു​ട​ര്‍ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു.

കൈ​യേ​റ്റ ഭാ​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ബു​ധ​നാ​ഴ്ച പൊ​ളി​ച്ചു​നീ​ക്ക​ൽ ആ​രം​ഭി​ച്ച​ത്. തോ​ടി​ന്റെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നും യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പൊ​ളി​ക്കു​ന്ന​ത്. 2012 മു​ത​ലാ​ണ് ഇ​വി​ടെ കൈ​യേ​റ്റ​മു​ണ്ടാ​യ​തെ​ന്നും അ​ഞ്ച് മീ​റ്റ​റി​ല്‍ അ​ധി​ക​മു​ണ്ടാ​യി​രു​ന്ന തോ​ടി​ന്‍റെ വീ​തി ഒ​രു​മീ​റ്റ​റാ​യി ചു​രു​ങ്ങി​യെ​ന്നു​മാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. കെ​ട്ടി​ട​ത്തി​ന്റെ അ​ന​ധി​കൃ​ത നി​ര്‍മാ​ണം ഉ​ൾ​പ്പെ​ടെ വ്യാ​ഴാ​ഴ്ച പൊ​ളി​ച്ചു​മാ​റ്റി. ര​ണ്ട് തൂ​ണു​ക​ൾ​കൂ​ടി പൊ​ളി​ച്ചു​നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കും. പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ളെ​ല്ലാം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

You May Also Like

More From Author