കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം. നാല് അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കൊച്ചി സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരം.
കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിന്‍റെ സീലിങ്, പ്ലാസ്റ്ററിങ്, പെയിന്‍റിങ് എന്നിവക്കായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിക്കുകയായിരുന്നു.
ഇരുമ്പ് ഫ്രെയിമുകൾ ഇലട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അടിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
ഇരുമ്പ് ഫ്രെയിമുകൾക്കടിയിൽ കുടുങ്ങിയ രണ്ടു പേരെ സഹ തൊഴിലാളികൾ രക്ഷപ്പെടുത്തി. തൃക്കാക്കര അഗ്നിശമനസേനയുടെ യൂനിറ്റാണ് സ്ഥലത്തെത്തിയത്.