വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ന​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ഒ​ന്നി​ല​ധി​കം പേ​ര്‍ക്ക് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ പ​രി​ഭ്രാ​ന്തി നി​ല​നി​ല്‍ക്കു​ക​യാ​ണ്. 11, 12 വാ​ര്‍ഡു​ക​ളി​ലാ​ണ് രോ​ഗി​ക​ള്‍ അ​ധി​ക​മു​ള്ള​ത്. 96 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​ല്‍പ​തോ​ളം പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ ക​ര​ള്‍ മാ​റ്റി വെ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ്ഥി​തി ഗു​രു​ത​ര​മാ​യ​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​റ​ണാ​കു​ള​ത്തെ​യും ആ​ലു​വ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​ആ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ര്‍ധ​ന​രാ​യ ഇ​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

രോ​ഗം വ്യാ​പ​ക​മാ​കാ​ന്‍ കാ​ര​ണം കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലെ പാ​ളി​ച്ച​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ജ​ല വ​കു​പ്പി​ന്റെ ടാ​ങ്കി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള​ളം വേ​ണ്ട​ത്ര ശു​ചീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വെ​ള്ളത്തി​ന്റെ ശു​ചി​ത്വം സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും രോ​ഗ വ്യാ​പ​നം തു​ട​ക്ക​ത്തി​ല്‍ ത​ട​യാ​ന്‍ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വി​ഭാ​ഗ​വും ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. ലോ​ക്‌​സ​ഭ വോ​ട്ടെ​ടു​പ്പി​ന്​ മു​മ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗം ക​ണ്ടെ​ത്തി​യ 35 പേ​ര്‍ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യ സം​ഭ​വം പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​ന്‍ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ള്‍ അ​ഡ്മി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വി​ഭാ​ഗ​വും ജ​ല വ​കു​പ്പും ഏ​കോ​പി​ച്ച് ജ​ലം ശു​ചീ​ക​ര​ണം ഉ​ള്‍പ്പ​ടെ​യു​ള​ള കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​വ​രുക​യാ​ണ്. ഡി.​എം.​ഒ​യു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍ക​രു​ത​ലു​ക​ള്‍ ന​ട​ന്നു​വ​രു​ന്നു. ഇ​തി​നി​ടെ വേ​ങ്ങൂ​ര്‍ തൂ​ങ്ങാ​ലി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. ഡോ​ക്ട​ര്‍മാ​രെ കൂ​ടു​ത​ല്‍ നി​യ​മി​ക്കു​ക​യും മ​രു​ന്നു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും കി​ട​ത്തി ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍സ​യി​ലു​ള്ള പ​ല​രും ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി സൗ​ക​ര്യ​പ്പെ​ടു​ത്തി​യാ​ല്‍ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ചി​കി​ല്‍സ​യി​ലു​ള​ള​വ​ര്‍ക്ക് അ​ടി​യ​ന്തര​മാ​യി മൂ​ന്നു​ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ മു​ഖ്യ​മ​ന്ത്രി​യോ​ടും ആ​രോ​ഗ്യ മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

You May Also Like

More From Author