കൊച്ചി: രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐ.ബി.എമ്മുമായി സഹകരിച്ച് നടത്തുന്ന കോൺക്ലേവിന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ് വേദിയാവുക. ജനറേറ്റിവ് എ.ഐ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും കോൺക്ലേവ് വഴിയൊരുക്കും.
സ്പെയിനിലെ പ്രധാന ക്ലബ്ബുകളിലൊന്നായ സെവിയ്യ എഫ്.സിയുടെ േഡറ്റ വിഭാഗം മേധാവി ഡോ. ഏലിയാസ് സമോറ സില്ലെയ്റോ ഉൾപ്പെടെ പ്രമുഖരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. നിർമിത ബുദ്ധിയിലെ പുതുചലനങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലൂടെ കേരളത്തിലെ യുവാക്കൾ രാജ്യത്തെ പ്രമുഖ തൊഴിൽശക്തിയായി മാറാനുള്ള അവസരം കോൺക്ലേവ് തുറക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.