പുഷ്പങ്ങളുടെ വിസ്മയലോകം ഒരുക്കി കൊച്ചിൻ ഫ്ലവർ ഷോക്ക്​ തുടക്കം

കൊ​ച്ചി​ൻ ഫ്ല​വ​ർ ഷോ ​ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഉ​ദ്ഘാ​ട​ക​ൻ മേ​യ​ർ എം. ​അ​നി​ൽ കു​മാ​ർ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു. ഹൈ​ബി ഈ​ഡ​ൻ എം.​പി, ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ, ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള എന്നിവർ സ​മീ​പം 

കൊ​ച്ചി: ജ​നു​വ​രി ഒ​ന്നു​വ​രെ നീ​ളു​ന്ന കൊ​ച്ചി​ൻ ഫ്ല​വ​ർ ഷോ​ക്ക്​ മ​റൈ​ൻ ഡ്രൈ​വി​ൽ തു​ട​ക്ക​മാ​യി. 54000 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള ഫ്ല​വ​ർ ഷോ ​ഇ​ത്ത​വ​ണ ഏ​റെ കൗ​തു​കം നി​റ​ഞ്ഞ​താ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​ത്ത​ൻ നി​റം ന​ൽ​കി ബ്രൊ​മി​ലി​യാ​ട്സ്, ജ​മ​ന്തി എ​ന്നി​വ കൊ​ണ്ടു​ള്ള ക്രി​സ്മ​സ് ട്രീ ​കാ​ഴ്ച​ക്കാ​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.

ഹോ​ള​ണ്ടി​ൽ നി​ന്നു​ള്ള ഏ​ഴ് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലും ഇ​ന​ങ്ങ​ളി​ലു​മു​ള്ള ക​ലാ ലി​ല്ലി, പ​ത്ത്​ നി​റ​ത്തി​ലും ഇ​ന​ത്തി​ലും ഉ​ള്ള പോ​യി​ൻ​സി​റ്റി​യ ഏ​റെ വ്യ​ത്യ​സ്​​ത​ത നി​റ​ഞ്ഞ​താ​ണ്. ക​ലാ ലി​ല്ലി​യു​ടെ കി​ഴ​ങ്ങ് ഹോ​ള​ണ്ടി​ൽ നി​ന്നെ​ത്തി​ച്ച്​ കേ​ര​ള​ത്തി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത​താ​ണ്. കേ​ര​ള​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ക​ലാ ലി​ല്ലി​യു​ടെ ഇ​ത്ര​യും വി​പു​ല​മാ​യ പ്ര​ദ​ർ​ശ​നം.

നി​ലം തൊ​ട്ട് നി​ൽ​ക്കു​ന്ന ഇ​ല​ക​ളു​ള്ള താ​യ്‌​ല​ൻ​ഡി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന ബോ​സ്റ്റ​ൺ ഫേ​ൺ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​റെ കൗ​തു​കം ഉ​ണ​ർ​ത്തു​ന്ന​താ​ണ്. അ​യ്യാ​യി​ര​ത്തി​ന്​ മു​ക​ളി​ൽ ഓ​ർ​ക്കി​ഡു​ക​ൾ, അ​ഡീ​നി​യം, ആ​ന്തൂ​റി​യം, റോ​സ്, വി​വി​ധ നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളു​മാ​യി വാ​ർ​ഷി​ക പൂ​ച്ചെ​ടി​ക​ൾ, ബോ​ൺ​സാ​യ് ചെ​ടി​ക​ൾ, പ​ല​ത​രം സ​ക്കു​ല​ന്റ് ചെ​ടി​ക​ൾ, പു​ഷ്പാ​ല​ങ്കാ​രം, വെ​ജി​റ്റ​ബി​ൾ കാ​ർ​വി​ങ്, അ​മാ​രി​ല്ല​സ്, ഫ്യൂ​ഷി​യ, യു​സ്റ്റോ​മ, അ​സ്സേ​ലി​യ തു​ട​ങ്ങി കാ​ഴ്ച​ക്കാ​ർ​ക്ക് ചി​ര​പ​രി​ചി​ത​മ​ല്ലാ​ത്ത ഒ​ട്ടേ​റെ ചെ​ടി​ക​ളും ഇ​ത്ത​വ​ണ​യു​ണ്ട്.

ജി​ല്ല അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സൊ​സൈ​റ്റി​യും ഗ്രേ​റ്റ​ർ ജി.​സി.​ഡി.​എ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്ല​വ​ർ ഷോ ​കൊ​ച്ചി മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ഹൈ​ബി ഈ​ഡ​ൻ എം.​പി, ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ, കൊ​ച്ചി​ൻ ഫ്ല​വ​ർ ഷോ ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​എ​ൻ. സു​രേ​ഷ്, ഫ്ല​വ​ർ​ഷോ വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ഫ. ജേ​ക്ക​ബ് വ​ർ​ഗീ​സ് കു​ന്ത​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​ത്രി ഒ​മ്പ​ത്​ വ​രെ​യാ​ണ് പ്ര​വേ​ശ​നം. മു​തി​ർ​ന്ന​വ​ർ​ക്ക് 100 രൂ​പ​യും കു​ട്ടി​ക​ൾ​ക്ക് 50 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. ഗ്രൂ​പ്പാ​യി വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ള​വു​ണ്ട്.

You May Also Like

More From Author

+ There are no comments

Add yours