കാലടി: ഗതാഗത തടസ്സം ഒഴിവാക്കാന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം എം.സി റോഡില്‍ മീഡിയന് സ്ഥാപിച്ച് ചൂടാറും മുമ്പ് കാലടിയില്‍ നിയമലംഘനം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അങ്കമാലി ഭാഗത്തുനിന്ന് കാലടിയിലേക്ക് വന്ന ബസ് സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് കയറാന്‍ 100 മീറ്റര്‍ ബാക്കിയുള്ളപ്പോള്‍ മീഡിയന്റെ വലതു വശത്തുകൂടി തെറ്റായ ദിശയിലൂടെ അപകടമുണ്ടാക്കുന്ന രീതിയില്‍ കയറി പോയി.
മീഡിയന് വെക്കാൻ നേതൃത്വം വഹിച്ച ജോയിന്റ് ആര്.ടി.ഒ ഈ സമയം ഇവിടെ ഉണ്ടായിരുന്നു. ബസ് ഡ്രൈവറെ അങ്കമാലി സബ് ആര്.ടി ഓഫിസില്‍ വിളിച്ചുവരുത്തുകയും ഒരു മാസത്തേക്ക് താൽക്കാലികമായി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബസ് ഉടമക്കെതിരെയും പിഴ ചുമത്തി. കാലടി -അങ്കമാലി റൂട്ടില്‍ സർവിസ് നടത്തുന്ന ന്യൂസ്റ്റാര്‍ ബസിലെ ഡ്രൈവറായ എ.സി ഗിരീഷിന്റെ ലൈസന്‍സ് ആണ് റദ്ദാക്കിയത്.