ലൈംഗികാതിക്രമം; ​പ്രതിക്ക്​ കഠിന തടവും പിഴയും

Estimated read time 0 min read

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ചു. പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും ചു​മ​ത്തി​യാ​ണ് പ്ര​തി ചേ​ന്ദ​മം​ഗ​ലം തെ​ക്കും​പു​റം പൊ​ന്നാ​നി​പ​റ​മ്പ് വീ​ട്ടി​ൽ ബാ​ബു​വി​നെ (44) ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2023 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് വൈ​കി​ട്ട് വ​ള​ർ​ത്തു​നാ​യ​യു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യോ​ട് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എം.​എ​സ്. ഷെ​റി​യാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 

You May Also Like

More From Author