മരട്: ദേശീയപാതയിൽ നെട്ടൂർ പള്ളി സ്റ്റോപ്പിലുണ്ടായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ തലക്കും കൈക്കും ഗുരുതര പരിക്കുണ്ട്. തൃശൂർ സ്വദേശികളാണ് പരിക്കേറ്റ നാല് പേരും. വ്യാഴാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അപകടം. അരൂർ ഭാഗത്ത് നിന്നും വൈറ്റിലയിലേക്ക് ബ്രെഡുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. പിക് അപ്പ് വാൻ നിയന്ത്രണം തെറ്റി നിർത്തിയിട്ട നിർത്തിയിട്ട ടിപ്പറിലും ഇന്നോവ കാറിലും ഇടിച്ചുകയറുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് വിവരം. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ടിപ്പറും ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാർ കാനയിലേക്ക് വീണു.